*മോഷണ ശ്രമം; മോഷ്ടാവിനെ 'കൈയ്യോടെ' കെട്ടിയിട്ട് വീട്ടുകാരൻ.*
തലശ്ശേരിയില്‍ പണം കവരാൻ ശ്രമിച്ച മോഷ്ടാവിനെ കയ്യോടെ പിടികൂടി വീട്ടുകാർ.ജനലിലൂടെ കൈയിട്ട് മുറിക്കുള്ളില്‍ നിന്നും പണം കവരാൻ ശ്രമിച്ച മോഷ്ടാവിനെ ഗൃഹനാഥൻ കൈയോടെ പിടികൂടി പിടിച്ചു കെട്ടി.
ചക്യത്ത് മുക്കിലാണ് സംഭവം. ജനല്‍പാളി തുറന്ന് മുറിക്കുള്ളില്‍ ഹാംഗറില്‍ തൂക്കിയിട്ട ഷർട്ടിന്റെ്റെ പോക്കറ്റില്‍ നിന്നും പണം കവരാനായിരുന്നു മോഷ്ടാവിന്റെ ശ്രമം.ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരൻ മുറിയിലേക്ക് ഒരു കൈ നീണ്ടു വരുന്നത് കണ്ടതോടെ കൈയില്‍ പിടിത്തമിടുകയും കൈ കെട്ടിയിടുകയുമായിരുന്നു. ഇതോടെ മോഷ്ടാവ് ജനലിനോട് ചേർന്ന് ഒട്ടിപ്പിടിച്ച അവസ്ഥയിലായി.
Post a Comment