*വിദ്യാർത്ഥികളെ ആദരിച്ചു*
വെസ്റ്റ് പള്ളൂർ
മഹാത്മ റസിഡൻസ് അസോസിയേഷനിൽ പെട്ട 2023 - 24 വർഷത്തെ SSLC Plus two പാസ്സായ മുഴുവൻ വിദ്യാർത്ഥികളേയും ആദരിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് ടി സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ Dr. ഇക്ബാൽ മുഖ്യഭാഷണം നടത്തി.
ജനാർദനൻ, മുഹമ്മദ് തമന്ന,ശ്രീജയൻ, രസ്ന അരുൺ, കെ വി പ്രദീപൻ ,ടി പി രാജൻ എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിച്ചു . അസോസിയേഷൻ സിക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും എ വി റയീസ് നന്ദിയും പറഞ്ഞു.

Post a Comment