o ബാല ചിത്രരചനാ മത്സരം പുരസ്കാരം സമർപ്പിച്ചു.*
Latest News


 

ബാല ചിത്രരചനാ മത്സരം പുരസ്കാരം സമർപ്പിച്ചു.*

 *ബാല ചിത്രരചനാ മത്സരം പുരസ്കാരം സമർപ്പിച്ചു.*




മയ്യഴി: മാഹി സ്പോർട്സ് ക്ലബ്ബ് ആൻ്റ് കലാസമിതി മാഹിയുടെ നരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡലിനായുള്ള കേരള പുതുച്ചേരി ബാലചിത്ര രചന മത്സര വിജയികൾക്കുള്ള പുരസ്കാരം സമർപ്പിച്ചു.


 മാഹി പുത്തലത്തെ കാപ്പിറ്റോൾ വെഡിങ്ങ് സെൻ്ററിൽ നടന്ന ചടങ്ങ് വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.

കാലെമാമണി സതി ശങ്കർ ഉപഹാര സമർപ്പണം നടത്തി.

സെൻ്റ് തെരേസാസ് സ്കുളിലെ ആദിലക്ഷ്മിക്കാണ് പുരസ്കാരം ലഭിച്ചത്.

കെ സി നിഖിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് അടിയേരി ജയരാജൻ സ്വാഗതവും ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post