o രമേശൻ്റെ യാത്രയയപ്പ് വ്യത്യസ്ഥമായി
Latest News


 

രമേശൻ്റെ യാത്രയയപ്പ് വ്യത്യസ്ഥമായി

 *രമേശൻ്റെ യാത്രയയപ്പ് വ്യത്യസ്ഥമായി* 



നീണ്ട മുപ്പതു വർഷത്തെ സർക്കാർ സേവനത്തിനു ശേഷം പടിയിറങ്ങിയ    പി.കെ.രമേശൻ്റെ വിടവാങ്ങൽ വേറിട്ട അനുഭവമായി..


തൻ്റെ സർക്കാർ ജീവിതത്തിലെ അവസാന പത്ത് വർഷം ജോലി ചെയ്ത ഈസ്റ്റ്  പള്ളൂർ രാജീവ് ഗാന്ധി ഗവ: ഐടി ഐ യിലെ സ്റ്റാഫുകളും ട്രേയിനികളും ചേർന്ന് യാത്രയയപ്പ് യോഗം നടത്തുകയും കലാലയത്തിൽ രമേശൻ്റെ ഓർമ്മയ്ക്കായി ഒരു വൃക്ഷത്തെ നട്ടുപിടിപ്പിക്കുകയും ചെയ്തു..


യാത്ര അയപ്പു യോഗം രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ ചാർജ്ജ് വഹിക്കുന്ന അനൂപ്    കുമാർ പി.ടി.കെ ഉത്ഘാടനം ചെയ്തു.  കെ .പി . കൃഷ്ണദാസ് മുഖ്യ ഭാഷണം നടത്തി.

ശ്രീകുമാർ ഭാനു, ഇ.സജീവൻ, സുരേഷ് SK, ഷാജി .S എന്നിവർ സംസാരിച്ചു.

രമേശൻ മറു ഭാഷണവും നടത്തി.

Post a Comment

Previous Post Next Post