*മാഹിയിലെ പൊതുവിദ്യാലയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി അധ്യാപക സംഘടനയും!*
മാഹി:സി.ബി.എസ്.ഇ. പാഠ്യപദ്ധതി ആവിഷ്ക്കരിച്ചതോടെ മാഹി വിദ്യാഭ്യാസ മേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഉടൻ ഇടപെടണമെന്ന ആവശ്യമുയർത്തി മാഹിയിലെ അധ്യാപക സംഘടന ഗവ സ്കൂൾ ടീച്ചേർസ് അസോസിയേഷൻ പത്രക്കുറിപ്പ് ഇറക്കി.
പുതിയ പാഠ്യപദ്ധതി ആരംഭിച്ചിട്ട് രണ്ട് വർഷമായിട്ടും
മേഖലയിലെ അഞ്ച് ഗവ. ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ പ്രധാന അധ്യാപകരില്ല.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
പല വിദ്യാലയങ്ങളിലും പി.ടി.എ സ്വന്തം പണം കൊടുത്തു അധ്യാപകരെ ഏർപ്പെടുത്തിയാണ് പ്രശ്നപരിഹാരം കാണുന്നത്.
പുതിയ അധ്യയന വർഷം ഏപ്രിൽ മുതൽ ആരംഭിച്ചിട്ടും സാമൂഹ്യ ശാസ്ത്രം പഠനം പല ക്ലാസ്സുകളിലും തുടങ്ങിയിട്ടില്ല.
ആവശ്യമായ യോഗ്യതയോ
പരിശീലനമോ ലഭിക്കാത്ത അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിൻ്റെ അറിവോ സമ്മതമോ ഇല്ലാതെ നിയമിക്കുന്ന പ്രവണതയും മേഖലയിൽ വർധിച്ചിട്ടുണ്ട് എന്നു പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ഒരു അധ്യാപകൻ മേഖലയിലെ പല വിദ്യാലയങ്ങളിൽ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന സ്ഥിതി വിശേഷവുമുണ്ട്.
ഹിന്ദി, അറബിക് ഭാഷാവിഷയങ്ങളിൽ ആറു മുതൽ പത്തുവരെ ക്ലാസ്സുകളിൽ
ഇനിയും പാഠപുസ്തകം ലഭ്യമായിട്ടില്ല.
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിൽ മേഖലയിലെ തുഗ്ലക്ക് പരിഷ്കാരം കുട്ടികൾക്ക് വേണ്ട കോഴ്സുകളിൽ പ്രവേശനം ലഭിക്കാത്ത സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്.
സയൻസ് (ബയോളജി) കോഴ്സുകളിൽ മേഖലയിൽ 40 സീറ്റുകൾ ഇത്തവണ കുറച്ചു കളഞ്ഞു.
ഹയർ സെക്കണ്ടറി മേഖലയിലെ കോഴ്സുകൾ തെരഞ്ഞെടുത്തതിലും യാതൊരു മുന്നൊരുക്കവുമില്ലാതെ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിലും
വിദ്യാഭ്യാസ വകപ്പ് ജനപ്രതിനിധികളുടെയോ അധ്യാപക രക്ഷാകർതൃ സംഘടനകളുടെയോ അഭിപ്രായം ആരാഞ്ഞിട്ടില്ല എന്നും ഗവ. സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ആക്ഷേപമുന്നയിക്കുന്നുണ്ട്.
സ്കൂൾ പ്രവേശനത്തിൽ പുതുച്ചേരിയിലും യാനത്തും കാരക്കലിലും ഇല്ലാത്ത നിയന്ത്രണങ്ങൾ മാഹിയിൽ തുടരുന്നതിൻ്റെ കാരണം വകുപ്പു വ്യക്തമാക്കണമെന്നും പത്രക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
മയ്യഴിയിൽ പൊതുവിദ്യാസം തകർക്കടനിടയുള്ള നടപടികളിൽ പുനരാലോചനയും മാറ്റവും വേണമെന്നാണ് വിദ്യാഭ്യാസ വകപ്പ് ഡയറക്ടറോട് മാഹിയിലെ അധ്യാപക സംഘടന ജി.എസ്.ടി.എ. ആവശ്യപ്പെടുന്നത്.

Post a Comment