o ലോക സംഗീത ദിനം ആഘോഷിച്ചു.
Latest News


 

ലോക സംഗീത ദിനം ആഘോഷിച്ചു.

 ലോക സംഗീത ദിനം ആഘോഷിച്ചു.



മാഹി:പാറക്കൽ ഗവ. എൽ.പി സ്ക്കൂളിൽ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത ഉപകരണ സംഗീത കലാകാരൻ ടി.പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗായകരായ ജയദേവ് വളവിൽ , അണിമ പവിത്രൻ എന്നിവർ സംഗീതാർച്ചന നടത്തി. തുടർന്ന് കുട്ടികളുടെ ഗാനാവതരണവും നടന്നു. ചടങ്ങിൽ സുരേഷ് ബാബുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പാട്ടിൻ്റെയും, സംഗീത ഉപകരണങ്ങളുടെയും താളത്തിനൊത്ത് കുട്ടികൾ ചുവട് വെച്ച് സംഗീത ദിനം അവിസ്മരണീയമാക്കി.


അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗ ഡെമോൺസ്ട്രേഷനും ഒരുക്കിയിരുന്നു. പരിപാടികൾക്ക് പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ്, അമൃത പുരുഷോത്തമൻ, എം.കെ ജീഷ്മ, വിജിഷ അടിയേരി, ഉമാശങ്കരി, അക്ഷയ , വിനോദ് വളപ്പിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post