o കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം വിതച്ച് മാഹി റെയിൽവെ സ്റ്റേഷൻ - അഴിയൂർ ചുങ്കം റോഡ്
Latest News


 

കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം വിതച്ച് മാഹി റെയിൽവെ സ്റ്റേഷൻ - അഴിയൂർ ചുങ്കം റോഡ്

 *കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം വിതച്ച് മാഹി റെയിൽവെ സ്റ്റേഷൻ - അഴിയൂർ ചുങ്കം റോഡ്*



അഴിയൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മുന്നാം വാർഡിലെ കാരോത്ത് മുക്ക് ഭാഗം PWD റോ​ഡ് ത​ക​ർ​ന്ന്

വാഹനങ്ങൾക്കും

കാൽനടയാത്രക്കാർക്കും ഏറെ ദുരിതം

സൃഷ്ടിക്കുന്നു.


മാഹി -തലശ്ശേരി ഹൈവേയുടെ വർക്ക് നടന്നതിൻ്റെ ഭാഗമായി 6 മീറ്ററോളം ഉണ്ടായിരുന്ന റോഡ് 4 മീറ്ററായി ചുരുങ്ങിയപ്പോൾ കഷ്ടിച്ച് ഒരു ബസ്സിന് മാത്രം കടന്നു പോകാൻ പറ്റിയ വിധം റോഡ് ഒതുങ്ങി.


പലപ്പോഴും മാഹിയിൽ വാഹനഗതാഗതം തടസ്സപ്പെടുമ്പോൾ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ സഞ്ചരിക്കുന്ന സമാന്തരപാതയാണ് ഇത്.

റോഡ് പൂർണ്ണമായും പൊട്ടി പൊളിഞ്ഞ് വെള്ളം കെട്ടിനിന്ന് തോടിന് സമാനമായ അവസ്ഥയാണ് നിലവിൽ കാറും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഏറെ കഷ്‌ടപ്പെട്ടാണ് യാത്ര ചെയ്യുന്നത്.


ഏറെ കഷ്ടത അനുഭവിക്കുന്നത് പരിസരവാസികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ആണ്.


ബസ്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കഷ്ടിച്ച് സഞ്ചരിക്കാൻ മാത്രം പറ്റുന്ന റോഡിലൂടെ ഇപ്രകാരം ബസ്സുകളോ ലോറിയോ മറ്റോ സഞ്ചരിക്കുമ്പോൾ കാൽനട യാത്രക്കാർ ജീവൻ പണയം വെച്ച് റോഡിന്റെ ഓരത്ത് ചെളിക്കുണ്ടിൽ അമർന്ന് നിൽക്കണം.


അഴിയൂർ പഞ്ചായത്തും PWD യും ചേർന്ന് ഈ പ്രശ്നത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാത്ത പക്ഷം റോഡ് ഉപരോധം അടക്കമുള്ള പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.

Post a Comment

Previous Post Next Post