o മാഹി പുരോഗമന കലാ സാഹിത്യ സംഘം കൺവെൻഷൻ ഉത്ഘാടനം ചെയ്തു
Latest News


 

മാഹി പുരോഗമന കലാ സാഹിത്യ സംഘം കൺവെൻഷൻ ഉത്ഘാടനം ചെയ്തു

 

മാഹി പുരോഗമന കലാ സാഹിത്യ സംഘം കൺവെൻഷൻ ഉത്ഘാടനം ചെയ്തു



പുരോഗമന കലാ - സാഹിത്യ സംഘം ആരംഭിക്കുന്ന സമയത്തുണ്ടായതുപോലെ ഉള്ള പ്രതിസന്ദി വർത്തമാന കാലത്തും നിലനിൽക്കുണ്ടെന്ന് മാഹി പുരോഗമന കലാ സാഹിത്യ സംഘം കൺവെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് പു.ക.സ സംസ്ഥാന കമ്മറ്റി അംഗം ടി .എം.ദിനേശൻ അഭിപ്രായപ്പെട്ടു.

2024 ആഗസ്റ്റ് 6,7,8 തീയ്യതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന പുരോഗമന കലാ-സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പു. ക. സ. മാഹി യൂണിറ്റ് കൺവെൻഷനും ആദരവും നടന്നു.

പു. ക. സ. സംസ്ഥാന കമ്മിറ്റി മെംബർ ടി. എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. പി. സി. എച്ച്. ശശിധരൻ അധ്യക്ഷത വഹിച്ചു. ജയരാജൻ അടിയേരി റിപ്പോർട്ട് അവതരിപ്പിച്ചു. പുസ്‌തകപ്പുതുമഴ എന്ന പരിപാടിയുടെ ഉദ്ഘാടനം പു. ക. സ. കണ്ണൂർ ജില്ലാ കമ്മിറ്റി മെംബർ ബീന ഇ. ഡി. രക്തസാക്ഷി പഠന കേന്ദ്രം ചെയർമാൻ കെ. പി. സുനിൽകുമാറിന് നല്‌കി പുസ്‌തക വില്‌പന ഉദ്ഘാടനം ചെയ്തു.


സാഹിത്യകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സി. കെ. രാജലക്ഷ്മി, പി. എൻ. പണിക്കർ അവാർഡ് നേടിയ കവി രാജേഷ് പനങ്ങാട്ടിൽ എന്നിവരെ ആദരിച്ചു.


ശ്രീകുമാർഭാനു, ചന്ദ്രൻ ചേനോത്ത്, എന്നിവർ സംസാരിച്ചു.


വിനയൻ പുത്തലത്ത് സ്വാഗതവും പ്രദീപ്‌കുമാർ പി. എ. നന്ദിയും പറഞ്ഞു.'

പുതിയ മാഹി യൂണിറ്റ് പു.ക.സ.ഭാരവാഹികൾ


 ജയരാജൻ അടിയേരി (പ്രസിഡൻറ്), വിനയൻ പുത്തലത്ത് (സെക്രട്ടറി)

Post a Comment

Previous Post Next Post