*മൈത്രി റസിഡൻസ് അസോസിയേഷൻ അന്തർദേശീയ യോഗദിനാചരണ സംഘടിപ്പിച്ചു*
മാഹി: ഇടയിൽ പീടിക മൈത്രി അസോസിയേഷനും പന്തക്കൽ പ്രൈമറി ഹെൽത്ത് സെന്ററും ഇന്ത്യ ഗവർമെന്റ് ആയുഷ വകുപ്പും സംയുക്തമായി ഇടയിൽ പീടിക ശ്രീനാരായണഗുരു മന്ദിരത്തിൽ യോഗ ദിനം ആചരിച്ചു.
ഗുരുമന്ദിരഅങ്കണത്തിൽ വെച്ച് ഡോ. അഘന ,ഡോ. അതുൽഎന്നിവരുടെ സാന്നിധ്യത്തിൽ ഡോ മുഹമ്മദ് വിളക്ക് കൊളുത്തി യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു
റസിഡൻസ് അസോസിയേഷൻ അംഗങ്ങളായ 30 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ ആശ വർക്കർ ഡിസിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈജു, സെക്രട്ടറി സുജിന്ദ്രൻ , ട്രഷറർ സഞ്ജീവ് എന്നിവർ നേതൃത്വം നൽകി


Post a Comment