o എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് കെ കെ മാരാർ ഉദ്ഘാടനം ചെയ്തു
Latest News


 

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് കെ കെ മാരാർ ഉദ്ഘാടനം ചെയ്തു

 

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ്  കെ കെ മാരാർ ഉദ്ഘാടനം ചെയ്തു



ജാതിക്കും മതത്തിനും അപ്പുറമുള്ള അറിവിലേക്ക് നമ്മുടെ മനസ്സ് കൊണ്ടുപോയെന്നും അതുകൊണ്ട് ഒരുകാലത്ത് വിദ്യ നിഷേധിക്കപ്പെട്ട വിഭാഗങ്ങൾക്കൊക്കെ ഉയർന്ന വിദ്യാഭ്യാസം ലഭിക്കുകയും മുകളിൽ എത്തുകയും ചെയ്തു. അതിന്റ ഫലം തലശ്ശേരിയിൽ കാണാനുണ്ടെന്നും വിഖ്യാത ചിത്രകാരൻ  കെ കെ മാരാർ. ആശാന്റെ വിഖ്യാതമായ വീണപൂവ് വെളിച്ചം കണ്ട സ്ഥലമാണ് തലശ്ശേരി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തലശ്ശേരി ടെമ്പിൾഗേറ്റ് സ്പോട്ടിംഗ് അറീന ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിച്ച എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.

 ലൈബ്രറി പ്രസിഡണ്ട് കെ പി മുരളീധരൻ അധ്യക്ഷത വഹിച്ചു.

കാരായി ചന്ദ്രശേഖരൻ, പാറക്കണ്ടി മോഹനൻ ചടങ്ങിന് ആശംസകൾ നേർന്നു.

 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ A+ നേടിയ വിദ്യാർത്ഥികളെയും, സംസ്ഥാന സീനിയർ റാങ്കിംഗ് ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് ചാമ്പ്യനായ എലിസ ദ്രോണയെയും അനുമോദിച്ചു.

 ലൈബ്രറി സെക്രട്ടറി

  കെ സി അജിത് കുമാർ സ്വാഗതവും ലൈബ്രറി ഭാരവാഹി എം കെ വിജയൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post