o അഴിയൂർ അഞ്ചാംപീടിക ജമാഅത്ത് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു
Latest News


 

അഴിയൂർ അഞ്ചാംപീടിക ജമാഅത്ത് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു

 അഴിയൂർ അഞ്ചാംപീടിക ജമാഅത്ത് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു.



അഴിയൂർ:അഞ്ചാംപീടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹാജിയാർ പള്ളി റഹ്മാനിയ്യ മദ്രസയിൽ വെച്ച് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

മഹല്ല് പ്രസിഡണ്ട് ടി.സി.എച്ച് ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ ഖത്തീബ് സ്വാലിഹ് ഫൈസി ചടങ്ങ് ഉൽഘാടനം ചെയ്തു.

കാസിം നെല്ലോളി, മുസ്തഫ ആലപ്പറമ്പത്ത്, ജംഷീദ് ഹുദവി, അഹമ്മദ് കൽപക, അബ്ദുസമദ് മർഹബ , എന്നിവർ സംസാരിച്ചു.

അതോടപ്പം സെക്കന്ററി, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലകളെ കുറിച്ച് ടി.കെ.അബ്ദുൽ നാസർ (കോർ റിസോഴ്സ് പേഴ്സൺ, കരിയർ മാസ്റ്റർ സിജി ) ക്ലാസ് നൽകി.

സെക്രട്ടറി നവാസ് നെല്ലോളി സ്വാഗതവും, ശിഹാബ് ബാബരി നന്ദിയും പറഞ്ഞു.

ഹൈസം, സഫാൻ ചെപ്പ്, യാസീൻ , അബ്ദുള സഫീർ , മുഹമ്മദ് ഇക്ക് ബാൽ പി.കെ., ഫജർ ഫാറൂക്ക് , അദ്നാൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post