മാതൃക ബീച്ച് റോഡ് ഉദ്ഘാടനം ചെയ്തു
ന്യൂമാഹി: ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് കുറിച്ചിയിൽ കടപ്പുറം മാതൃകാ ബീച്ച് റോഡ് പ്രവൃത്തി പൂർത്തിയാക്കിയത്
പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6.25 ലക്ഷം രൂപ വകയിരുത്തി ടാറിങ്ങും മധ്യഭാഗത്ത് കോൺക്രീറ്റുമാണ് ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ പി.കെ. ഷിനോഫ്, പഞ്ചായത്ത് അംഗങ്ങളായ ടി.എ. ഷർമ്മിരാജ്, കെ. പ്രീജ എന്നിവർ സംസാരിച്ചു.

Post a Comment