*പ്രവേശനോത്സവത്തിന് പാട്ടൊരുക്കി മാഹിയുടെ സ്വന്തം പാട്ടുകാരൻ മുസ്തഫ മാസ്റ്റർ*
സ്കൂൾ പ്രവേശനോത്സവത്തിനു ആവേശം പകരാൻ പ്രവേശനോത്സവ ഗീതവുമായി മുൻ പ്രഥമാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ
മധ്യവേനൽ അവധി വേണ്ട വിധം അനുഭവിച്ചാസ്വദിച്ച കുട്ടികൾ ആനന്ദ തീരമായ വിദ്യാലയാങ്കണത്തിൽ അണയുകയാണ്.
അവിടെ പുതിയ ഒരുത്സവം കൊടിയേറുകയാണ് എന്ന വിശേഷം പറയുന്ന പാട്ട് എറെ ഹൃദ്യമാണ്
എം.മുസ്തഫ മാസ്റ്റർ രചിച്ച് ഗിറ്റാറിസ്റ്റ് ജസ്മിഷ് ഈണം നല്കിയ ഗാനം ആലപിച്ചത്
മാഹിയിലെ യുവഗായിക ഐശ്വര്യ സജിത്താണ്.

Post a Comment