മാഹി മേഖലയിൽ സ്കൂളുകൾ നാളെ തുറക്കും
മാഹി: മധ്യവേനൽ അവധി കഴിഞ്ഞ് മയ്യഴി മേഖലയിലെ സ്കൂളുകൾ നാളെ തുറക്കും.
ഈ അധ്യയന വർഷം സർക്കാർ വിദ്യാലയങ്ങളിൽ സമ്പൂർണ്ണമായി സി.ബി.എസ്.സി പാഠ്യപദ്ധതി നടപ്പാവുകയാണ്.
കേരള വിദ്യാഭ്യാസ ബോർഡിൻ്റെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ ഇനി മാഹിയിലെ ഗവ. സ്കൂളുകളിൽ ഉണ്ടാവില്ല.
പുതുച്ചേരി സർക്കാർ സി.ബി.എസ്.സി. സിലബസ്സ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വിദ്യാഭ്യാസ കലണ്ടർ എകീകരിച്ചതോടെ പൊതു പരീക്ഷകൾ ഇനി പുതുച്ചേരി സംസ്ഥാന തലത്തിലാണ് നടക്കുക.
ഒന്നുമുതൽ അഞ്ചുവരെ ക്ലാമ്പുകളിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ വർഷങ്ങൾക്കു മുമ്പേ നടപ്പിലായിരുന്നെങ്കിലും കഴിഞ്ഞ അധ്യയന വർഷം ആറു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ റ്റെയടിക്ക് സിലബസ് പരിഷ്ക്കാരം വരുത്തുകയായിരുന്നു.
മാഹിയിലെ സ്വകാര്യ വിദ്യാലയങ്ങളിൽ എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിൽ ഈ വർഷവും കേരള പാഠ്യ പദ്ധതി തുടരും.
സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപക ക്ഷാമം പോലുള്ള നിരവധി പ്രശ്നങ്ങൾ നിലവിലുണ്ടെങ്കിലും നവ വിദ്യാലയ വർഷത്തെ സ്വീകരിക്കാൻ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ആഹ്ളാദത്തോടെ ഒരുങ്ങി കഴിഞ്ഞു.

Post a Comment