വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പള്ളൂർ ആറ്റ കൂലോത്ത് അർച്ചന കലാസമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ആദ്യ വിതരണം ജിഎൽപിഎസ് പള്ളൂർ വെസ്റ്റ് സ്കൂളിൽ വെച്ച് അർച്ചന കലാസമിതി സെക്രട്ടറി എൻ മോഹനൻ
ജി എൽ പി എസ് പള്ളൂർ വെസ്റ്റിലെ അധ്യാപകൻ റഷീദിന് നൽകി. ബബിത ടീച്ചർ, സലിന ടീച്ചർ, ഗംഗ ടീച്ചർ, ശ്രീകല ടീച്ചർ എന്നിവർ പങ്കാളികളായി
ശേഷം ആറ്റക്കുലോത്ത് ബാബുവിന്റെ വീട്ടിൽ വൃക്ഷത്തൈ വെക്കുകയും, ആറ്റോ കൂലോത്ത് പ്രീതക്കു വത്സൻ ആറ്റോലോത്ത് വൃക്ഷത്തൈ കൈമാറുകയും ചെയ്തു.
കെ വി പ്രകാശ് ബാബു , ടി. ടി വത്സൻ, കെ.രമണി, എ. കെ പ്രീത, എ. കെ അനാമിക, എ കെ ആഷ്ലിൻ, എൻ സതി,പി. കെ അഭിഷ, കെ.അശോകൻ എന്നിവർ നേതൃത്വം നൽകി.

Post a Comment