പരിസ്ഥിതി ദിനം: പ്രമുഖരായ പരിസ്ഥിതി പ്രവർത്തകരെ അനുസ്മരിച്ചു
ന്യൂമാഹി: കേരളത്തിൽ കുറച്ച് ഭാഗത്തെങ്കിലും പച്ചപ്പ് ബാക്കി നില്ക്കുന്നത് മൺമറഞ്ഞു പോയ പ്രമുഖരായ പരിസ്ഥിതി പ്രവർത്തകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ കാരണമാണെന്ന് എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയും സംസ്ഥാന നദി സംരക്ഷണ സമിതി ഭാരവാഹിയുമായ സി.കെ.രാജലക്ഷ്മി പറഞ്ഞു. കുറിച്ചിയിൽ എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സുഗതകുമാരി, എം.പി. വീരേന്ദ്രകുമാർ, കല്ലേൻ പൊക്കുട്ടൻ, ശോഭീന്ദ്രൻ മാസ്റ്റർ, സുന്ദർലാൽ ബഹുഗുണ എന്നിവരെ അനുസ്മരിച്ചു.
പ്രഥമാധ്യാപിക കെ.ബി. ശ്രീഷ്മ കൃഷ്ണൻ, കെ.വി.ദിവിത, റീമ മുകുന്ദൻ, എം.ടി.അമൽജിത്ത്, ടി. മോനിഷ, നീതു സിനേഷ് എന്നിവർ പ്രസംഗിച്ചു. കെ.വി.ദിൽന, സി. സൂര്യ, ബീന അനീഷ്, ധനിഷ് മ എന്നിവർ നേതൃത്വം നൽകി.

Post a Comment