ഡ്യൂട്ടിക്കിടെ മരണപ്പെട്ട മാഹി പോലീസ് സേനയിലെ എസ്.ഐ.മനോജ് കുമാറിനെ അനുസ്മരിച്ചു.
മാഹി: ഡ്യൂട്ടിക്കിടെ മരണപ്പെട്ട മാഹി പോലീസ് സേനയിലെ (പുതുച്ചേരി പോലീസ് ) എസ്.ഐ.എ.വി.മനോജ് കുമാറിൻ്റെ ഒന്നാം ചരമ വാർഷിക ദിനമായ ജൂൺ 5 ന് പോലീസുകാരുടെ കൂട്ടായ്മയും, തലശ്ശേരി പിലാക്കൂൽ മാരിയമ്മൻ സേവാ സമിതിയും സംയുക്തമായി അദ്ദേഹത്തെ അനുസ്മരിച്ചു.
പള്ളൂർ പോലീസ് സ്റ്റേഷനിൽ നടന്ന അനുസ്മരണ യോഗം മാഹി പോലീസ് സൂപ്രണ്ട് ശരവണൻ ഉദ്ഘാടനം ചെയ്തു. മാരിയമ്മൻ സേവാ സമിതി പ്രസിഡൻ്റ് മണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പള്ളൂർ എസ്.ഐ. റെനിൽ കുമാർ, എസ്.ഐ.ഹരിദാസൻ, ഗ്രെയ്ഡ് എസ്.ഐ. ടി.കെ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാഹി പോലീസ് സേനയിലെ പോലീസുകാരുടെ മക്കൾക്ക് മാരിയമ്മൻ സേവാ സമിതി ഉപഹാരം നൽകി അനുമോദിച്ചു. അധ്യൈയ പ്രശാന്ത്, മാളവിക മനോജ്, റിദ ഫാത്തിമ, ആത്മജ് എന്നിവർക്കാണ് ഉപഹാരം നൽകിയത്

Post a Comment