അര്‍ച്ചന കുന്നുമ്മക്കര പരിസ്ഥിതി ദിനവും കര്‍ഷകരെ ആദരിക്കലും നടത്തി
ഒഞ്ചിയം : അര്‍ച്ചന കുന്നുമ്മക്കര ജനകീയ പരിസ്ഥിതി സംരക്ഷണ സമിതി പരിസ്ഥിതി ദിനാചരണവും മില്ലെറ്റ് കൃഷി ആരംഭവും കര്‍ഷകരെ ആദരിക്കലും നടത്തി. ചടങ്ങില്‍ അക്ഷയശ്രീ കാര്‍ഷിക പുരസ്കാര ജേതാവ് കണ്ണമ്പ്രത്ത് പത്മനാഭന്‍ , മുത്തശ്ശി പശു സംരക്ഷകനായ ക്ഷീരകര്‍ഷകന്‍ രവീന്ദ്രന്‍ കണ്ണൂക്കര , പ്രദേശത്തെ വനിതാ ജൈവകര്‍ഷക പ്രതിഭകളായ കൂടത്തില്‍ താഴ ആയിഷ , ഇല്ലത്ത് ശാന്ത എന്നിവരെയും ആദരിച്ചു. രവീന്ദ്രന്‍ ചളളയിലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി സംസ്ഥാന ജൈവകര്‍ഷിക സമിതി അംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ മില്ലെറ്റ് (മുത്താറി ) കൃഷി വിത്ത് വിതക്കല്‍ ചടങ്ങും നടന്നു . ദേശീയ സഹകരണ സംഘം കര്‍ഷക അവാര്‍ഡ് ജേതാവ് പി.കെ.പ്രകാശന്‍ , കെ.പി.ബാലന്‍, കെ.വി.രജീഷ്, എ.പി.രാജേന്ദ്രന്‍ ,ബാബുരാജന്‍ ചിക്ക്യേരി എന്നിവര്‍ സംസാരിച്ചു.

Post a Comment