o നൂപുര നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു
Latest News


 

നൂപുര നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു

 നൂപുര നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു



മാഹി: അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം മനസ്സിൽ അന്തർലീനമായ സർഗ്ഗപരതയേയും എ.പ്ലസിലേക്ക് എത്തിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് വിദ്യാഭ്യാസ വിചക്ഷണൻ ഡോ: പി രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

 മയ്യഴിയിലെ പ്രമുഖ കലാ സ്ഥാപനമായ പള്ളൂരിലെ നൂപുര നാട്യഗൃഹം സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. പ്ലസ് നേടിയ വിദ്യാർത്ഥി പ്രതിഭകളെചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇതോടൊപ്പം വിവിധ കലാ വിഭാഗങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് ഡിപ്ലോമസർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റീജേഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു.. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വിശിഷ്ടാതിഥിയായിരുന്നു.

പ്രമുഖ നർത്തകി കലൈമാമണി ദിവ്യ പ്രീതേഷ് സ്വാഗതവും, ഊർമ്മിള പത്മനാഭൻ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post