o മഹിജ തോട്ടത്തിലിന് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ദേശീയ പുരസ്കാരം.
Latest News


 

മഹിജ തോട്ടത്തിലിന് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ദേശീയ പുരസ്കാരം.

 



*മഹിജ തോട്ടത്തിലിന് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ദേശീയ പുരസ്കാരം.


തിരുവനന്തപുരം:

ഭാരത് സേവക് സമാജിൻ്റെ

ദേശീയ പുരസ്കാരം മഹിജ തോട്ടത്തിലിന്

പ്രമുഖ എഴുത്തുകാരിയും കവിയത്രിയും സാമൂഹ്യ പ്രവർത്തകയുമായ മഹിജ തോട്ടത്തിൽ അഴിയൂർ സ്വദേശിയാണ്.

അഴിയൂർ ഗ്രാമപഞ്ചായത്ത്

വാർഡ് മെമ്പർ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ

തുടങ്ങിയ നിലകളിൽ ഇതിനകം മഹിജ സേവനമനുഷ്ഠിച്ചിരുന്നു.


അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിലാണ് മഹിജയുടെ ഭർത്താവ്


കേന്ദ്ര പ്ലാനിംഗ് ഡിപ്പാർട്മെൻ്റിന് കീഴിലുള്ള

BSS അങ്കണത്തിൽ വെച്ച് ദേശീയ ചെയർമാൻ ബാലചന്ദ്രൻ ജൂൺ 12ന് 

മഹിജ തോട്ടത്തിലിന് അവാർഡ് സമർപ്പണം നിർവ്വഹിക്കും. വിവിധ മേഖലയിലായുള്ള അവാർഡ് പരിഗണനയിൽ സാഹിത്യത്തിനുള്ള

സമഗ്ര സംഭാവനയ്ക്കാണ് മഹിജയ്ക്ക് ദേശീയ പുരസ്കാരം.

രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ശ്രീ ജവഹർലാൽ നഹ്റു 1952ൽ

ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആസൂത്രണ കമ്മീഷൻ്റെ കീഴിൽ ദേശീയ വികസന ഏജൻസിയാണ്  ഭാരത് സേവക് സമാജ്



Post a Comment

Previous Post Next Post