o മാഹി സ്വദേശികൾക്ക് കണ്ണൂർ സർവ്വകലാശാലയിൽ ബി. എഡ് സംവരണം അപേക്ഷ ക്ഷണിച്ചു
Latest News


 

മാഹി സ്വദേശികൾക്ക് കണ്ണൂർ സർവ്വകലാശാലയിൽ ബി. എഡ് സംവരണം അപേക്ഷ ക്ഷണിച്ചു

 മാഹി സ്വദേശികൾക്ക് കണ്ണൂർ  സർവ്വകലാശാലയിൽ ബി. എഡ് സംവരണം അപേക്ഷ ക്ഷണിച്ചു 



മാഹി: മാഹിയിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് തലശ്ശേരി ഗവ: ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ  എഡ്യൂക്കേഷനിൽ 2024-2025 വർഷത്തേക്കുള്ള  ബി.എഡ്. പ്രവേശനത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികൾ കണ്ണൂർ  സർവ്വകലാശാലയുടെ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ  പകർപ്പ്, മാഹി റവന്യു  വകുപ്പിൽനിന്ന് ലഭിച്ച മാഹിയിലെ സ്ഥിരതാമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ 2024 ജൂൺ 26നോ അതിന് മുൻപായോ സമർപ്പിക്കേണ്ടതാണ്.

Post a Comment

Previous Post Next Post