o സത്യപ്രതിജ്ഞ: കോൺഗ്രസ് പ്രവർത്തകർ മധുര പലഹാരം വിതരണം ചെയ്തു
Latest News


 

സത്യപ്രതിജ്ഞ: കോൺഗ്രസ് പ്രവർത്തകർ മധുര പലഹാരം വിതരണം ചെയ്തു

 സത്യപ്രതിജ്ഞ:
കോൺഗ്രസ് പ്രവർത്തകർ മധുര പലഹാരം വിതരണം ചെയ്തു




ന്യൂമാഹി: ഷാഫി പറമ്പിൽ എം.പിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ ഭാഗമായി ന്യൂമാഹിയിൽ ഈയ്യത്തുങ്കാട് 138-ാം നമ്പർ ബൂത്തിലെ 200 ലേറെ വീടുകളിൽ ത്രിവർണ്ണങ്ങളിൽ ഒരുക്കിയ മധുര പലഹാരങ്ങളുടെ പായ്ക്കറ്റ് വിതരണം ചെയ്തു.

ഈയ്യത്തുങ്കാട് പ്രിയദർശിനി മന്ദിരം പ്രവർത്തകരുടെ നേതൃത്വത്തിലാണ് മധുര വിതരണം നടത്തിയത്.

കോൺഗ്രസ് പ്രവർത്തകൻ വരപ്രത്ത് കാവിന് സമീപത്തെ കല്പനനിലയത്തിലെ പി.കെ.വാസുദേവന് പലഹാര പായ്ക്കറ്റ് നൽകി രാജീവൻ മയലക്കര ഉദ്ഘാടനം ചെയ്തു. കെ.ടി.ഉല്ലാസ്, ഷാനു തലശ്ശേരി,

കെ.മോഹനൻ, കുന്നോത്ത് പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post