o ക്ലീൻ ന്യൂമാഹി, ഗ്രീൻ ന്യൂമാഹി ക്യാമ്പയിൽ: ശുചീകരണ യജ്ഞം നടത്തി
Latest News


 

ക്ലീൻ ന്യൂമാഹി, ഗ്രീൻ ന്യൂമാഹി ക്യാമ്പയിൽ: ശുചീകരണ യജ്ഞം നടത്തി

 ക്ലീൻ ന്യൂമാഹി, ഗ്രീൻ ന്യൂമാഹി ക്യാമ്പയിൽ: ശുചീകരണ യജ്ഞം നടത്തി



ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ ക്ലീൻ ന്യൂമാഹി, ഗ്രീൻ ന്യൂമാഹി - ക്യാമ്പയിനിന്റെ ഭാഗമായി വ്യാഴാഴ്ച ജനകീയ ശുചീകരണ യജ്ഞം നടത്തി. പഞ്ചായത്ത് പരിധിയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സംഘടന പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ശനിയഴ്ച പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കും. 17ന് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളിലും ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ശുചീകരണം നടത്തും.

Post a Comment

Previous Post Next Post