o പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും കടമ* *-* *ഭാരതീയവിചാരകേന്ദ്രം
Latest News


 

പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും കടമ* *-* *ഭാരതീയവിചാരകേന്ദ്രം

 *പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും കടമ* *-* *ഭാരതീയവിചാരകേന്ദ്രം*



പരിസ്ഥിതി സംരക്ഷണം വ്യക്തിയിൽ നിന്ന് ആരംഭിച്ച്‌ സമൂഹം മൊത്തം ഏറ്റെടുത്തെങ്കിൽ മാത്രമേ ഫലവത്താവുകയുള്ളൂവെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിജയൻ കയനാടത്ത് അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി മാഹി ശ്രീനാരായണ ബി എഡ് കോളജിൽ സംഘടിപ്പിച്ച വിചാരസദസ്സിൽ 'പരിസ്ഥിതിയും അതിജീവനവും" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ കടൽ മലിനികരണത്തെ കുറിച്ച് മറൈൻ എൻജിനീയറും മാഹിയിലെ സാമൂഹ്യപ്രവർത്തകനുമായ കൃഷ്ണൻ ചൂവാർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതിയംഗം ബി. വിജയൻ അധ്യക്ഷം വഹിച്ചു. സ്ഥാനീയ സമിതി സെക്രട്ടറി കെ. പി. മനോജ്‌ സ്വാഗതം പറഞ്ഞു. ട്രഷറർ പി. ടി. ദേവരാജൻ നന്ദി പറഞ്ഞു. കേളോത്ത് സോമൻ, അഡ്വ. ബി. ഗോകുലൻ, അഡ്വ. കെ. അശോകൻ, വി. പി. കൃഷ്ണരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post