o അന്തർദേശീയ യോഗാ ദിനം ആഘോഷിക്കും
Latest News


 

അന്തർദേശീയ യോഗാ ദിനം ആഘോഷിക്കും

 *അന്തർദേശീയ യോഗാ ദിനം ആഘോഷിക്കും*



പാറാൽ :പുനർജ്ജനി യോഗ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പത്താമത് അന്തർദേശീയ യോഗ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും.


രണ്ടായിരത്തി ഇരുപത്തിനാല് ജൂൺ ഇരുപത്തി ഒന്നിനു വെള്ളിയാഴ്ച രാവിലെ 6.30 നു ദിനാചരണത്തോടനുബന്ധിച്ച് നാലാം ബാച്ചിൻ്റെ നേതൃത്വത്തിൽ യോഗാഭ്യാസ പ്രദർശനമുണ്ടാവും.


  വൈകുന്നേരം നാലുമണിക്ക് പുനർജനി യോഗ സെന്ററിലെ മുഴുവൻ പഠിതാക്കളും ഒന്നിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷസദസ്സ് 

മാഹി രാജീവ് ഗാന്ധി  ഗവ:ആയുർവേദ കോളേജിലെ ഡോക്ടർ : സി.കെ. റീമ ഉദ്ഘാടനം ചെയ്ത് 'ആരോഗ്യസംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം ' എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും.


തുടർന്നു ലോക സംഗീത ദിനാചരണത്തോടനുബന്ധിച്ച് ഗാനാഞ്ജലിയും ഉണ്ടാകും.

Post a Comment

Previous Post Next Post