o ലഹരി വിരുദ്ധ ദിനം സമുചിതമായി ആഘോഷിച്ചു
Latest News


 

ലഹരി വിരുദ്ധ ദിനം സമുചിതമായി ആഘോഷിച്ചു

 ലഹരി വിരുദ്ധ ദിനം സമുചിതമായി ആഘോഷിച്ചു



ഈസ്റ്റ് പള്ളൂർ ചൊക്ലി മാഹി

മർക്കസ് ഓ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടുകൂടെ ആഘോഷിച്ചു


സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികൾ  വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.


വിദ്യാർഥികളുടെ റാലി വിവിധതരം  ബോധവൽക്കരണ  ക്യാമ്പയിനുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ വലയം എന്നിവ ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിച്ചു.


സമൂഹത്തെയും യൗവനത്തെയും കാർന്നു തിന്നുന്ന വിവിധതരം ' ലഹരികളെ തിരിച്ചറിയുന്നതിനും  അവ ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും അതുമായി ഒരിക്കൽപോലും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടില്ല എന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.


സ്കൂൾ പ്രിൻസിപ്പൽ ഷെരീഫ് മുഴിയോട്ട് മാനേജർ ഹൈദരലി നൂറാനി സീനിയർ അസിസ്റ്റൻറ് സംഗീത കെ ടി , സയൻസ് ക്ലബ് കോഡിനേറ്റർമാരായ രേഷ്മ , ശ്രീപ എന്നിവരും , മുഴുവൻ സയൻസ് ക്ലബ്ബ് അംഗങ്ങളും പരിപാടികൾക്ക് സജീവമായ നേതൃത്വം നൽകി.

Post a Comment

Previous Post Next Post