പി എം ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിൽ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു.
പൂർവ്വ വിദ്യാർത്ഥികളായ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീയ ആർ,ദേവനന്ദ എ, ഇഷിക അനിത്ത് കെ എന്നിവർ ചേർന്ന് ആദ്യാക്ഷരത്തിൻ്റെ അമൃത് നുകരാനെത്തിയ കുരുന്ന് കൂട്ടുകാരെ വരവേറ്റു.
പി.ടി.എ പ്രസിഡണ്ട് സന്ദീവ് കെ.വി അധ്യക്ഷത വഹിച്ചു മാഹി കോ-ഓപ്പറേറ്റീവ് കോമഴേസ് അസ്സിസ്റ്റന്റ് പ്രൊഫസർ സിനൂപ് പി കെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു കെ മോഹനൻ, പ്രധാന അധ്യാപകൻ പി.എം വിദ്യാസാഗർ, സുജിത രയരോത്ത്, സുമ ടീച്ചർഎന്നിവർ സംസാരിച്ചു

Post a Comment