പാറാലിൽ രണ്ട് സി.പിഎം പ്രവർത്തകർക്ക് വെട്ടേറ്റു
കോടിയേരി പാറാലിൽ രണ്ട് സി.പിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. ആക്രമണത്തിൽ പരിക്കേറ്റ പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെ തലശേരി കോ–-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ രാത്രി 9.40 മണിയോടെയാണ് സംഭവം. മാഹി ചെമ്പ്രയിൽ നിന്ന് ആയുധവുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.
Post a Comment