o *ജി എച്ച് എസ് എസ് അഴിയൂരിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു.*
Latest News


 

*ജി എച്ച് എസ് എസ് അഴിയൂരിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു.*

 *ജി എച്ച് എസ് എസ് അഴിയൂരിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു.*


 

അഴിയൂർ: അഴിയൂർ ഗവ. ഹയർസെകന്ററി സ്കൂളിലെ നവീകരിച്ച ലൈബ്രറി വായനാദിനത്തിൽ ഡോ. അസ്ഗർ സി.പി ഉദ്ഘാടനം ചെയ്തു. പതിനായിരത്തിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത്. സ്കൂളിലെ 1980 എസ് എസ് എൽ സി ബാച്ച് "ഒരു വട്ടം കൂടി " ലൈബ്രറിക്ക് നൽകിയ പുസ്തക ഷെൽഫിന്റെ സമർപ്പണവും ഇതോടൊപ്പം നടന്നു.

ചടങ്ങിൽ എഴുത്തുകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ജലാൽ തൈക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിലെ കുട്ടിക്കവയത്രിയും ഉജ്വല ബാല്യ പുരസ്കാര ജേതാവുമായ കുമാരി. ദേവതീർത്ഥ ലൈബ്രറിയിലേക്ക് 60 പുസ്തകങ്ങൾ കൈമാറിയത് ചടങ്ങിന് മാറ്റുകൂട്ടി. പി.ടി. എ പ്രസിഡന്റ് നവാസ് നെല്ലോളിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീ.ബേബി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജയൻ എന്നിവരും അധ്യാപിക ശ്രീമതി. റീജയും ആശംസകൾ അർപ്പിച്ചു. ശ്രീകല ടീച്ചർ സ്വാഗതവും സവിത ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post