*വായനാവാരാഘോഷം*
പള്ളൂർ : കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിൽ വായനാവാരാഘോഷം സമുചിതമായി ആരംഭിച്ചു.
വായനാവാരാഘോഷത്തിൻ്റെ ഉദ്ഘാടനം റിട്ടയർഡ് മലയാള അധ്യാപകൻ അഷ്റഫ് എ സി എച്ച് നിർവ്വഹിച്ചു. വൈലോപ്പിള്ളി ശ്രീധരമേനോൻ, കാരൂർ നീലകണ്ഠപ്പിള്ള, ഫ്രാൻസ് കാഫ്ക എന്നീ എഴുത്തുകാരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ ഹെഡ് മാസ്റ്റർ കെ പി ഹരീന്ദ്രൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികളായ ജാൻവി ജയൻ വരച്ച പി. എൻ പണിക്കരുടെ ഛായാചിത്രം സ്കൂളിന് സമ്മാനിച്ചു. അദിതി പി ലാൽ " മയ്യഴിപ്പുഴയുടെ തീരങ്ങളിൾ" എന്ന കൃതിയുടെ വായനക്കുറിപ്പും ശിവാനി. പി " ആരാച്ചാർ" എന്ന കൃതിയുടെ പുസ്തകപരിചയവും ഭംഗിയായി അവതരിപ്പിച്ചു. ചടങ്ങിൽ സീനിയർ അധ്യാപകരായ സി എം നിഷ സ്വാഗതവും പി കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു. കുട്ടികൾക്കായി വായനയുമായി ബന്ധപ്പെട്ട ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Post a Comment