*മയക്കുമരുന്ന് ബോധവൽക്കരണ മോട്ടോർസൈക്കിൾ റാലി സംഘടിപ്പിച്ചു.*
മാഹി: പുതുച്ചേരി പോലീസ് മാഹി സബ് ഡിവിഷണലിൻ്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് ബോധവൽക്കരണ മോട്ടോർസൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി മാഹി പോലിസ് സുപ്രണ്ട് ജി ശരവണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗവൺമേണ്ട് ഹൗസിന് മുൻപിൽ നിന്നും ആരംഭിച്ച റാലി ചെറുകല്ലായി, പള്ളൂർ, ചാലക്കര, ഇടയിൽപീടിക, പന്തക്കൽ ജംഗ്ഷൻ, മൂലക്കടവ്, മാക്കുനി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പന്തക്കൽ പോലീസ് ഔട്ട് പോസ്റ്റിനു മുന്നിൽ സമാപിച്ചു. റാലിക്ക് മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം നേതൃത്വം നൽകി. മാഹി എസ് ഐ കെ സി അജയകുമാർ , പള്ളൂർ എസ് ഐ സി വി റെനിൽ കുമാർ പന്തക്കൽ ഔട്ട് പോസ്റ്റ് എസ് ഐ ജയരാജ് പി പി, ട്രാഫിക്ക് എസ് ഐ ജയശങ്കർ , സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ പി പ്രദീപ് ആർ, എസ് ഐ പി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment