o വായനയുടെ വസന്തമൊരുക്കി വായനാ ദിനം
Latest News


 

വായനയുടെ വസന്തമൊരുക്കി വായനാ ദിനം

 *വായനയുടെ വസന്തമൊരുക്കി വായനാ ദിനം*




മാഹി : പന്തക്കൽ ഗവ. എൽ.പി. സ്കൂളിൽ കൊച്ചു കൂട്ടുകാർ വായന വസന്തമൊരുക്കി വായനാദിനാചരണം

സമ്പന്നമാക്കി.

  കഥ, കവിത, ആത്മകഥ, കത്തുകൾ, സംഭാഷണം, വാർത്ത തുടങ്ങിയ വ്യവഹാര രൂപങ്ങളുടെ വേറിട്ട വായനുടെ ആവിഷ്ക്കാരങ്ങളിലൂടെ ആത്മേഗ്,അദ്വിക, അയ്ഷ, അൽക , വേദിക, ആരാധ്യ , മേധ, ഫാത്തിമ എന്നിവരാണ് വായനാ വസന്തം അവതരിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ പുസ്തകാസ്വാദനവും പുസ്തക ചർച്ചയുമുണ്ടായിരന്നു.


പ്രധാനാധ്യാപിക കെ.പി.പ്രീതകമാരി വായന ദിനാചരണവും വായന വസന്തം പരിപാടിയും ഉദ്ഘാടനം ചെയ്തു.


പി.ടി. സുബുല സ്വാഗതവും

സി. നീതു നന്ദിയും പറഞ്ഞു.

നൂറ്റമ്പതോളം ബാലസാഹിത്യകൃതികളുടെ പ്രദർശനവും ഉണ്ടായി.   അധ്യാപകരായ ടി.പി. ഷൈജിത്ത്, ടി.കെ.റിജിഷ  തുടങ്ങിയവർ നേതൃത്വം നല്കി.

വാരാചരണത്തിൻ്റെ ഭാഗമായി വായനമത്സരം , പുസ്തക ക്വിസ് , വായനക്കുറിപ്പ് തയ്യാറാക്കൽ, പുസ്തക കവർ നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Post a Comment

Previous Post Next Post