o ഈദ് സുഹൃദ് സംഗമം നടത്തി
Latest News


 

ഈദ് സുഹൃദ് സംഗമം നടത്തി

 ഈദ് സുഹൃദ് സംഗമം നടത്തി




ന്യൂമാഹി: സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും സന്ദേശവുമായി ന്യൂമാഹി ഹിറാ സോഷ്യൽ സെന്റർ ഈദ് സുഹൃദ് സംഗമം നടത്തി. സോഷ്യൽ സെൻ്റർ ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡൻ്റ് പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു. മുനീർ ജമാൽ മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യത്വം കാത്തു സൂക്ഷിക്കാനും മറ്റുള്ളവർക്ക് വേണ്ടി ത്യാഗമനുഷിക്കാനും എല്ലാവർക്കും കഴിയണമെന്ന് മുനീർ ജമാൽ പറഞ്ഞു. നമുക്ക് വേണ്ടി മാത്രമായി ജീവിക്കാതെ സമൂഹത്തിന് വേണ്ടി കൂടി ജീവിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സാലിഹ് മുസ്തഫ, എ സൈനുദ്ദീൻ, സി.വി.രാജൻ പെരിങ്ങാടി, അങ്ങാടിപ്പുറത്ത് അശോകൻ, സി.കെ. രാജലക്ഷ്മി, ഐ. അരവിന്ദൻ, ഇ.കെ.റഫീഖ്, പള്ളിയൻ പ്രമോദ്, എൻ.വി. അജയകുമാർ, സി.കെ.ആമിന, ഇ.കെ.റഷീദ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post