o *സമസ്ത പൊതുപരീക്ഷ : ഉന്നത വിജയികളെ അനുമോദിച്ചു
Latest News


 

*സമസ്ത പൊതുപരീക്ഷ : ഉന്നത വിജയികളെ അനുമോദിച്ചു

 *സമസ്ത പൊതുപരീക്ഷ : ഉന്നത വിജയികളെ അനുമോദിച്ചു* 





. പെരിങ്ങത്തൂർ: കരിയാട് റെയിഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ റെയിഞ്ചിലെ മദ്രസകളിൽ നിന്നും ടോപ് പ്ളസ് നേടി വിജയികളായ വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡൽ നൽകി അനുമോദിച്ചു. കരിയാട് നൂറുൽ ഇസ്ലാം മദ്രസയിൽ നടന്ന ചടങ്ങ് സമസ്ത മുശാവറ അംഗം ടി എസ് ഇബ്രാഹിംകുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു .ഉന്നത വിജയികൾക്കുള്ള സ്വർണ്ണ മെഡൽ ടി എസ് ഇബ്രാഹിംകുട്ടി മുസ്ല്യാർ നൽകി. മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ട് എം സുലൈമാൻ മാസ്റ്റർ അധ്യക്ഷനായി.റെയിഞ്ചിലെ  മദ്രസാ അധ്യാപകർക്കുള്ള ബക്രീദ് കിറ്റ് മുനിസിപ്പൽ കൗൺസിലർ എൻ എ കരീം വിതരണം ചെയ്തു. മാനേജ്മെൻറ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയായിരുന്ന പി സുലൈമാൻ മാസ്റ്റർ അനുസ്മരണം എൻ എ ഇസ്മായിൽ നടത്തി. മാനേജ് മെൻ്റ് സെക്രട്ടരി പി കെ മൂസ ഹാജി,പൊറ്റേരി കുഞ്ഞമ്മദ് ഹാജി ,പി കെ അബൂബക്കർ ഹാജി, കെ അബ്ദുൽ നസീർ,ടി ടി ഫാറൂഖ് ഹാജി,പി എം ഹക്കീം ,പൊറ്റേരി  ഹമീദ് ,ടി മഹറൂഫ് ,ഒ കെ ഇബ്രാഹിം, യൂസഫ് സഫ, ടി കെ ഹാരിസ്, ഷമീർ നിസാമി ,ശബനാസ് യമാനി,നജീബ് നെല്ലിക്ക, ടി ടി ഖാലിദ് ഹാജി ,ടി കെ ഹമീദ് ,ഉമർ ഖയാം ഉമ്മർ ഹാജി, വി ആർ മൊയ്തു, വി കെ ഖാലിദ്, അബ്ദുൽ മജീദ് ദാരിമി ,നൗഷാദ് ആയാടത്തിൽ,  ഹസീബ് ഹുദവി ,പുതിയാണ്ടി ഹമീദ് ഹാജി  സംസാരിച്ചു.

Post a Comment

Previous Post Next Post