പാതിരികുന്ന് അംഗൻവാടിക്ക് പുതിയ കെട്ടിടം
ചോമ്പാല: അഴിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വർഷങ്ങളായി സ്വകര്യ കടമുറിയിൽ പ്രവർത്തിച്ചു വരുന്ന പാതിരികുന്ന് അംഗൻവാടിക്ക് പുതിയ കെട്ടിടം വരുന്നു.
കാൽ നൂറ്റാണ്ടായി പ്രദേശത്തുകാരുടെ മോഹമായിരുന്നു ഈ അംഗൻവാടിക്ക് സ്വന്തമായി ഒരു കെട്ടിടം പണിയുക എന്നുള്ളത്. ഇന്ന് ആയതിൻ്റെ ശിലാസ്ഥാപനകർമ്മം വടകര എം.എൽ.എ. കെ. കെ. രമ നിർവ്വഹിച്ചു. വാർഡ് മെമ്പറുടെയും പരിസരത്തെ ചില വ്യക്തികളുടെയും ശ്രമഫലമായി 5.11 സെൻ്റ് സ്ഥലം വില കൊടുത്ത് വാങ്ങി പഞ്ചായത്തിന് കൈമാറിയതാണ്. കെട്ടിട നിർമ്മാണത്തിനുള്ള തുക ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും വനിതാ ശിശു ക്ഷേമ സമിതിയും അനുവദിച്ചിട്ടുണ്ട്. ULCC യാണ് നിർമ്മാണത്തിനുള്ള ടെണ്ടർ ഏറ്റെടുത്തത്. ശിലാസ്ഥാപന ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ലീല സ്വാഗതവും എം.വി. ജയപ്രകാശ് നന്ദിയും പറഞ്ഞു. വാർഡിൽ കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ വാങ്ങിയ വിദ്യാർത്ഥികളെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ആദരിക്കുകയും ചെയ്തു

Post a Comment