ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന് സർക്കാരിൻ്റ അവാർഡുകൾ
*ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച്,2024 ബ്ലഡ് ഡോണർ ഡേ, കെ എസ് ബി ടി സി, കേരള സംസ്ഥാന സർക്കാരിന്റെ പത്ത് അവാർഡുകളിൽ മൂന്ന് അവാർഡുകൾ ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന് .*
*ബ്ലഡ് ഡോണർ ഡെ 2024 ലെ KSBTC, കേരള സംസ്ഥാന സർക്കാരിന്റെ 2023 ജനുവരി ഒന്ന് മുതൽ 2023 ഡിസംബർ 31 വരെ ഏറ്റവും കൂടുൽ രക്തദാനം നടത്തിയവർക്കുള്ള അഞ്ച് അവാർഡുകളിൽ രണ്ട് അവാർഡുകൾ ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന് . ബി ഡി കെ ട്രഷറർ റയീസ് മാടപ്പീടിക 23 തവണയും, മുദസ്സിർ ഡി എഫ് 16 തവണയും രക്തദാനം ചെയ്തു.*
*18 വയസ്സു മുതൽ 30 വയസ്സ് വരെ ഏറ്റവും കൂടുതൽ രക്തദാനം ചെയ്തവക്കുള്ള അഞ്ച് അവാർഡുകളിൽ ബി ഡി കെ യുടെ മുഹമ്മദ് ഷിയാഖ് അൻസാം 55 തവണ രക്തദാനം ചെയ്ത് അവാർഡിന് അർഹനായി. ബി ഡി കെ ട്രഷറർ റയീസ് മാടപ്പീടികയും, മുഹമ്മദ് ഷിയാഖ് അൻസാഖും തുടർച്ചയായി രണ്ടാം തവണയാണ് അവാർഡിനർഹമാകുന്നത് .സംസ്ഥാന സർക്കാരിന്റെ പത്ത് അവാർഡുകളിൽ മൂനെണ്ണവും തലശ്ശേരി താലൂക്കിലേക്ക് എത്തിച്ച ജീവകാരുണ്യ പ്രവർത്തനത്തിലെ ഏറ്റവും മഹത്തരമായ അവാർഡ് വിജയികൾക്ക് ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ ഹൃദയത്തോട് ചേർത്ത് വെച്ചുള്ള അഭിനന്ദനങ്ങൾ.... സ്നേഹാഭിവാദ്യങ്ങൾ . അവാർഡ് വിജയികൾക്ക് ബി ഡി കെ സ്റ്റേറ്റ് ജോ : സിക്രട്ടറി സമീർ പെരിങ്ങാടി, ബി ഡി കെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി പി റിയാസ് വട്ടക്കാരി കൈതാൽ, ജില്ലാ എക്സിക്യൂട്ടിവ് ഷംസീർ പരിയാട്ട്, ഷാഹിനാ സലാം, സഫീർ വി പി കെ, അനസ് മുബാറക്ക്, തലശ്ശേരി താലൂക്ക് കമ്മിയും അഭിനന്ദനങ്ങൾ അറിയിച്ചു. ജൂൺ 14 ലോക രക്തദാന ദിനത്തിൽ കോട്ടയത്ത് വെച്ചുള്ള സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ അവാർഡുകൾ നൽകും. അവാർഡ് ജേതാക്കൾക്ക് ബി ഡി കെ തലശ്ശേരി സ്വീകരണം നൽകും.*

Post a Comment