o ലോക സൈക്കിൾ ദിനത്തിൽ ആദരിച്ചു.
Latest News


 

ലോക സൈക്കിൾ ദിനത്തിൽ ആദരിച്ചു.

 

ലോക സൈക്കിൾ ദിനത്തിൽ ആദരിച്ചു.



മുടങ്ങാതെ വർഷങ്ങളായി ഓർക്കാട്ടേരി ടൗണിലും പരിസരങ്ങളിലും സാദാ റാലി സൈക്കിളിൽ സവാരി നടത്തുന്ന നവതിയോടടുത്ത ശ്രീധരേട്ടനെ കെവലിയേർസ് ദേ മായേ ജൂൺ 03 ലോക സൈക്കിൾ ദിനത്തിൽ ആദരിച്ചു.

ദീർഘകാലം മാഹി പാലത്തിനടുത്ത് ടാക്സി ഡ്രൈവറായി സേവനമനുഷ്ടിച്ച ശ്രീധരേട്ടൻ്റെ പഴയ അമ്പാസിഡർ കാറും ദിവസവും വൈകിട്ട് മുടങ്ങാതെ ഓടിക്കും'

കെവലിയർസ് ദേ മായേ യുടെ മുതിർന്ന സൈക്കിൾ സവാരിക്കാൻ ശ്രീ.വികാസ് എ.ടി യാണ് ശ്രീധരേട്ടനെ പൊന്നാടയണിയിച്ച് ആദരിച്ചത്.


 *കെവലിയേർസ് ദേ* *മായെ നേതൃത്വം നൽകുന്ന സൈക്കിൾ റാലി ഇന്ന് വൈകീട്ട് 4 മണിക്ക് മാഹി പള്ളി പരിസരത്തു നിന്ന് ആരംഭിക്കും.. മാഹി പോലീസ്സ് സൂപ്രണ്ട് ശ്രീ.ശരവണൻ ഫ്ലാഗ് ഓഫ് ചെയ്യും.*

Post a Comment

Previous Post Next Post