o തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവ് മരിച്ചു
Latest News


 

തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവ് മരിച്ചു

 തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവ് മരിച്ചു




 തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. സ്ലാബില്ലാത്ത ഓടയിലാണ് യുവാവ് വീണത്.


തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കാൽവഴുതി ഓടയിലേക്ക് വീണതാവമെന്നാണ് പ്രാഥമിക നിഗമനം. തലശേരിയിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നാണ് സംശയിക്കുന്നത്.



ഓവുചാൽ സ്ലാബിട്ടുമൂടാത്തതിനാൽ അപകട ഭീഷണി നിലനിൽക്കുകയാണ്. മുൻപും പ്രദേശത്ത് സമാന രീതിയിൽ അപകടം സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post