*ആട്ടവും പാട്ടും കഥയുമായി വായനാവാരാഘോഷം ഉദ്ഘാടനം*
അഴിയൂർ: ഗവ. ഹയർസെക്കന്ററി സ്കൂൾ അഴിയൂരിലെ വായനാവാരാഘോഷവും വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനവും പാട്ടുപാടിയും കഥ പറഞ്ഞും അധ്യാപകനും കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. പുസ്തക പ്രദർശനം, പുസ്തകചർച്ച, സിംഫണി ഓഫ് ഇംഗ്ലീഷ്, കഥ പറയൽ, രചനാ മത്സരങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടേറെ പരിപാടികളാണ് വായനാവാരത്തിന്റെ ഭാഗമായി നടക്കുന്നത്.
ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ .ശ്രീകല ടീച്ചർ സ്വാഗതവും വിൻഷ ടീച്ചർ ആശംസയും സീന ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികളുടെ കവിതാലാപനവും പുസ്തക പരിചയവും ചടങ്ങിന് മാറ്റുകൂട്ടി.

Post a Comment