o പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന തീരുമാനങ്ങളിൽ നിന്നും പിന്മാറണം
Latest News


 

പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന തീരുമാനങ്ങളിൽ നിന്നും പിന്മാറണം

 പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന തീരുമാനങ്ങളിൽ നിന്നും പിന്മാറണം




മാഹി: മാഹി സി.ഇ.ഭരതൻ സ്കൂളിൽ നിന്നും ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് എടുത്ത് കളഞ്ഞ നടപടി പുനഃപരിശോധിക്കണമെന്ന്

കൌൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ മാഹി ആവശ്യപ്പെട്ടു. മാർക്ക് കുറവിൻ്റെ പേര് പറഞ്ഞു മാഹിയിലെ വിദ്യാർഥികൾക്ക് സയൻസ് ഗ്രൂപ്പ് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നത് ശരിയല്ല.

മാഹിയിലെ വിദ്യാർഥികൾക്ക് താല്പര്യമുള്ള വിഷയം പഠിക്കുന്നതിന് തടസ്സമാവുന്ന നടപടികളിൽ നിന്നും അധികൃതർ പിന്മാറണം. 

വിദ്യാർഥികളുടെ പഠനത്തെയും ഭാവിയെയും ബാധിക്കുന്ന കാര്യങ്ങളിൽ ഈ രംഗത്തെ വിദഗ്ദരുമായും പൊതു പ്രവർത്തകരുമായും ചർച്ച ചെയ്യേണ്ടിയിരുന്നു. എന്നാൽ അധികൃതർ തെറ്റായ തീരുമാനങ്ങൾ വിദ്യാർഥികളുടെ മേൽ ഏകപക്ഷീയമായി അടിച്ചേല്പിക്കുകയാണ് ചെയ്യുന്നത്.

പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന തീരുമാനങ്ങളിൽ നിന്നും മാഹി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പിന്മാറണം.

പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിന് അധ്യാപക ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മാഹിയിലെ അധികൃതർ, രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികൾ, ഈ രംഗത്തെ വിദഗ്ദർ, പൊതുപ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം വിളിക്കാൻ എം.എൽ.എ. മുൻകൈയ്യെടുക്കണമെന്ന് സി.എസ്.ഒ. ചെയർമാൻ കെ.ഹരീന്ദ്രൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post