o ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷൻ 2024-25 വർഷത്തെ ഭാരവാഹിത്വം വനിതകൾക്ക് പ്രാമുഖ്യം നൽകി രൂപികരിച്ചു.
Latest News


 

ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷൻ 2024-25 വർഷത്തെ ഭാരവാഹിത്വം വനിതകൾക്ക് പ്രാമുഖ്യം നൽകി രൂപികരിച്ചു.

 ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷൻ 2024-25 വർഷത്തെ ഭാരവാഹിത്വം വനിതകൾക്ക് പ്രാമുഖ്യം നൽകി രൂപികരിച്ചു.


*ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷൻ 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു*.

വനിതകൾക്ക് പ്രാമുഖ്യം നൽകിയാണ് രൂപികരിച്ചത്.
മാഹിയിലാദ്യമായാണ് ഒരു റസിഡൻസ് അസോസിയേഷൻ
മുഴുവൻ ഭാരവാഹിത്വവും വനിതകളെ ഏൽപ്പിക്കുന്നത്.

ചാലക്കര ശ്രീ നാരായണമഠത്തിൽ
രെജിന ടി വി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന
വാർഷിക ജനറൽ ബോഡി യോഗത്തിൽ 
സിക്രട്ടറി സുധീഷ് പ്രവർത്തന റിപ്പോർട്ടും, 
ട്രഷറർ സഹദേവൻ വരവ് ചെലവ് കണക്കും,
പ്രമേയവും അവതരിപ്പിച്ചു. ശ്രീധരൻ മാസ്റ്റർ, സോമൻ, അനന്തൻ, സീന ഷാജി, ശ്യാം സുന്ദർ, സരോഷ്, അനുപമ എന്നിവർ സംസാരിച്ചു.

യോഗത്തിൽ വെച്ച് 
എസ്സ് എസ്സ് എൽ സി, പ്ലസ്ടു 
പരീക്ഷകളിൽ  മുഴുവൻ A+ നേടിയ 
എട്ട് കുട്ടികൾക്ക് മൊമെൻ്റോ  നൽകി ആദരിച്ചു.

ചാലക്കരവയൽ-ചെമ്പ്ര റോഡ് മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത്
വെള്ളക്കെട്ടിന് പരിഹാരം കാണുക.
റസിഡൻസ് പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകൾ റീ ടാർ ചെയ്യുക.
വോൾട്ടേജ് ക്ഷാമത്തിന് ഉടൻ പരിഹാരം കണ്ടെത്തുക തുടങ്ങി ആവശ്യങ്ങൾ മുൻനിർത്തി പ്രമേയം പാസാക്കി.



പുതിയ ഭാരവാഹികൾ
(29 അംഗ എക്സിക്യുട്ടീവ് അംഗങ്ങളിൽ നിന്ന്)

പ്രസിഡണ്ട്: പ്രസന്ന സോമൻ 
വൈസ് പ്രസിഡണ്ടുമാരായി -  രെജിന സജീവൻ, രാധ കെ
സിക്രട്ടറി: ഷെൽമി ഷിജിത്ത്
ജോയൻ്റ് സിക്രട്ടറിമാരായി - അനുപമ സഹദേവൻ, സതി എ (കേബിൾ)
ഖജാൻജി: ഗീത അച്ചമ്പത്ത്.
കോഡിനേറ്റ്ർ 
സഹദേവൻ അച്ചമ്പത്ത്.

Post a Comment

Previous Post Next Post