*വായനാവാരത്തിൽ ഇംഗ്ലീഷ് എക്സ്പെർട്ടു മായി സംവദിച്ച് അഴിയൂർ ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ*
വായനാവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് എക്സ്പെർട്ടുമായി സംവ ദിക്കാൻ അവസരം ഒരുക്കി ഗവ. ഹയർസെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് . ഗ്രീൻസ് ആയുർവേദ ഹോസ്പിറ്റലിലെകോഴ്സ് ഡയറക്ടറും അക്കാദമിക് ഹെഡ്ഡുമായ Dr:രേഖ. എം. വി ആയിരുന്നു കുട്ടികളോട് സംവദിച്ചത്.
പിടിഎ പ്രസിഡന്റ് നവാസ് നെല്ലോളിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ശ്രീകല ടീച്ചർ, ജെസിന്ത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ കുമാരി നെഹ്‌ല കെ കെ സ്വാഗതം പറഞ്ഞു. ഇംഗ്ലീഷ് അധ്യാപകനായ ഷാജി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ക്ലാസിനു ശേഷം ഡോക്ടർ രേഖ എം. വി യെ ഉപഹാരം നൽകി ആദരിച്ചു

Post a Comment