*അതിജീവന വഴിയിൽ സൈക്കിളിൽ 40 വർഷം: സോഡ വിതരണക്കാരനെ ആദരിച്ചു*
മാഹി:അതിജീവനത്തിനായി 40 വർഷത്തിലേറെക്കാലമായി സൈക്കിളിൽ സോഡ വിതരണം നടത്തി വരുന്ന മാഹിയിലെ കല്ലറോത്ത് വളപ്പിൽ കെ.വി. മോഹനനെ ആദരിച്ചു. ജീവനാളം ചാരിറ്റബിൾ ഓർഗനൈസേഷനും മാധ്യമ പ്രവർത്തക കൂട്ടായ്മ കെ.ആർ.എം.യുവും ചേർന്നാണ് ലോക സൈക്കിൾ ദിനത്തിൽ ആദരം നല്കിയത്. ജീവകാരുണ്യ പ്രവർത്തകൻ പള്ളിയൻ പ്രമോദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സി.കെ.രാജലക്ഷ്മി, കെ.വി. മോഹനനെ ഉപഹാരം നല്കി ആദരിച്ചു. എൻ.വി. അജയകുമാർ അധ്യക്ഷത വഹിച്ചു. രാഗേഷ് രാഘവ്, രജീഷ് കാരായി, ആൻ്റണി റോമി, കാർത്തു വിജയ് എന്നിവർ പ്രസംഗിച്ചു.

Post a Comment