*അനധികൃതമായി കുട്ടികളില്‍ നിന്ന് ഫണ്ട് പിരിക്കുവാനുള്ള നീക്കം അവസാനിപ്പിക്കണം -മാഹി ഗവ. പാരൻ്റ്സ് അസ്സോസിയേഷൻ*
മയ്യഴിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പിടിഎ ഫണ്ട് എന്ന പേരില്‍ അനധികൃതമായി കുട്ടികളില്‍ നിന്ന് ഫണ്ട് പിരിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് മാഹി ഗവ. പാരൻ്റ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.
മാഹി റിജിണ്യൽ അഡ്മിനിസ്ട്രേറ്ററെ നേരില്‍ കണ്ട് അസ്സോസിയേഷൻ ഭാരവാഹികൾ പരാതി നല്കി
പുതിയ ഹയര്‍ സെക്കന്ററി അഡ്മിഷന് വലിയ തുക ഈടാക്കാനുള്ള നീക്കവും ചര്‍ച്ചയും നടക്കുന്നതായി അറിഞ്ഞ വിവരവും ആര്‍ എയെ ധരിപ്പിച്ചു.
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പണ പിരിവ് താങ്ങാനാവില്ലെന്നും,
വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും, രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു
വിഷയത്തിൽ പരിഹാരം കാണാമെന്ന് അഡ്മിനിസ്ട്രേട്ടർ ഉറപ്പ് നല്കി
ഘോഷിത ,ഷിബു കാളാണ്ടി,ഫെബിന ഖലീൽ എന്നിവരാണ് നിവേദനം നല്കിയത്

Post a Comment