o വായനോത്സവം 2024 സമാപനം
Latest News


 

വായനോത്സവം 2024 സമാപനം

 

വായനോത്സവം 2024  സമാപനം



*വാക്കുകളിലൂടെ ദൃശ്യ വത്കരിക്കപെടുന്ന അനുഭവ പ്രപഞ്ചത്തിൽ ഓരോ വായനക്കാരനും സ്വതന്ത്ര സഞ്ചാരികൾ ആണെന്ന്* *കഥാക്കാരി സുസ്മിത ബാബു*

ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല& ഗ്രന്ഥാലയത്തിന്റെ

ആഭിമുഖ്യത്തിൽ നടത്തിയ വായനോത്സവം 2024  സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

 വായനശാല പ്രസിഡന്റ് സിവി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.

പി കെ സതീഷ്‌ കുമാർ, ഹരീഷ് ബാബു, എൻ കെ പദ്മനാഭൻ എന്നിവർ സംസാരിച്ചു.

വായനശാല നടത്തിയ വായന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.

ഷാജേഷ് ടി പി, വിജയൻ എം, രാജേഷ് കണ്ണോത്, ജിതേഷ് പടിക്കലക്കണ്ടി, ബിജിത്ത് കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post