o ഡോക്ടർ ശ്യാമപ്രസാദ് മുഖർജി സ്മൃതി ദിനം
Latest News


 

ഡോക്ടർ ശ്യാമപ്രസാദ് മുഖർജി സ്മൃതി ദിനം

 *ഡോക്ടർ ശ്യാമപ്രസാദ് മുഖർജി സ്മൃതി ദിനം*

 


ഭാരതീയ ജനസംഘം സ്ഥാപക നേതാവും

ജവഹർലാൽ നെഹ്റു മന്ത്രിസഭയിൽ വ്യവസായ വിതരണ വകുപ്പ് മന്ത്രിയുമായി സേവനമനുഷഠിച്ചിരുന്ന   ധിഷണാശാലിയായ രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും പണ്ഡിതസഭാംഗവുമായിരുന്നു ഡോക്ടർ ശ്യാമ പ്രസാദ് മുഖർജിയെ അനുസ്മരിച്ചു.



ഭാരതീയ ജനതാ പാർട്ടി  മഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സലങ്ങളിൽ സ്മൃതി ദിനം  ആചരിച്ചു.

ഈസ്റ്റ് പള്ളൂർ വിവേകാനന്ദ സേവാ കേന്ദ്രത്തിൽ നടന്ന

ചടങ്ങിൽ ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് പ്രസിഡന്റ്‌ എ ദിനേശൻ  അനുസ്മരണ ഭാഷണം നടത്തി.


 ജമ്മു കശ്‌മീർ വിഷയത്തിൽ നെഹ്റുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളേത്തുടർന്ന് നെഹ്റുവു മായുള്ള ബന്ധം വിച്ഛേദിച്ച മുഖർജി കേന്ദ്രസർക്കാരിൽനിന്നു രാജിവച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സഹായത്തോടെ 1951 ൽ ഇന്നത്തെ ഭാരതീയ ജനതാപാർട്ടിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘം അദ്ദേഹം രൂപീകരിച്ചത് എന്ന് അനുസ്മരണഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

വി എം മധു, യുവമോർച്ച മാഹി മണ്ഡലം പ്രസിഡണ്ട് വൈഷണവ് മനോജ്‌ എന്നിവർ സംസാരിച്ചു.

 പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.

Post a Comment

Previous Post Next Post