o വായനോത്സവം 2024 വായനാ മത്സരം സംഘടിപ്പിച്ചു
Latest News


 

വായനോത്സവം 2024 വായനാ മത്സരം സംഘടിപ്പിച്ചു

 വായനോത്സവം 2024 വായനാ മത്സരം സംഘടിപ്പിച്ചു



 ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനോത്സവം 2022 ഭാഗമായി നടന്ന വായന മത്സരം  ചലച്ചിത്ര പിന്നണി ഗായകൻ എം മുസ്തഫ ഉദ്ഘാടനം ചെയ്തു.

 വായനശാല പ്രസിഡന്റ് സിവി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.

  ക്ഷേത്രപ്രസിഡണ്ട് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.

 ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ, എം വി സുജയ, കവിത ഹരീന്ദ്രൻ എന്നിവർ ആശംസ നേർന്നു.

 വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും എൻ കെ പദ്മനാഭൻ നന്ദിയും പറഞ്ഞു.

 വിവിധ തലങ്ങളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു.

  വായനോത്സവം 2024 സമാപനം നാളെ(23/06/24) കഥാകാരി സുസ്മിത ബാബു ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post