o വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും!
Latest News


 

വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും!

 *വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും!*



ന്യൂ മാഹി: എം എം ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും  വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം  കാലാ സാംസ്കാരിക പ്രവർത്തകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ നിർവ്വഹിച്ചു. 


 പ്രകൃതിയോടിണങ്ങിയ ജീവിതവും വായനയും' എന്ന വിഷയത്തിൽ കുട്ടികളുമായി അദ്ദേഹം നടത്തിയ  സംവാദം കലാസാഹിത്യ വേദി അംഗങ്ങൾക്ക് വേറിട്ട അനുഭവമായി. 


 വിദ്യാർത്ഥികൾ തയ്യാറാക്കിയ അവധിക്കാല വായനക്കുറിപ്പുകളുടെ സമാഹാരം 'തൂമൊഴി മലയാളം ' ചടങ്ങിൽ പ്രകാശനം ചെയ്തു


 പ്രധാനാധ്യാപകർ  ഒ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ അബു താഹിർ മുഖ്യാതിഥിയായി.

വിദ്യാരംഗം കൺവീനർ

സി. നിഷാറാണി സ്വാഗതവും  ഭാഷാധ്യാപിക വി.വി.ഹലീല വിസിറാജ് നന്ദിയും പറഞ്ഞു.


തുടർന്നു വിദ്യാർഥികളവതരിപ്പിച്ച പുസ്തക പരിചയം, കാവ്യാലാപനം, ലഘു ഭാഷണം സംഘഗാനം എന്നിവയുണ്ടായി.

Post a Comment

Previous Post Next Post