o പൊട്ടിപ്പൊളിഞ്ഞ അഴിയൂർ 18 ആം വാർഡ് സ്കൂൾ ബീച്ച് റോഡ് യാത്രായോഗ്യമാക്കുക, മുസ്‌ലിം ലീഗ്
Latest News


 

പൊട്ടിപ്പൊളിഞ്ഞ അഴിയൂർ 18 ആം വാർഡ് സ്കൂൾ ബീച്ച് റോഡ് യാത്രായോഗ്യമാക്കുക, മുസ്‌ലിം ലീഗ്

 പൊട്ടിപ്പൊളിഞ്ഞ അഴിയൂർ 18 ആം വാർഡ് സ്കൂൾ ബീച്ച് റോഡ് യാത്രായോഗ്യമാക്കുക, മുസ്‌ലിം ലീഗ്



*വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ജീവന് തന്നെ ഭീഷണിയായ പൊട്ടിപ്പൊളിഞ്ഞ അഴിയൂർ 18 ആം വാർഡ് സ്കൂൾ ബീച്ച് റോഡ് യാത്രായോഗ്യമാക്കുക, മുസ്‌ലിം ലീഗ്...*


അഴിയൂർ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ ഏറ്റവും പ്രധാനപ്പെട്ടതും അഴിയൂർ ഹയർ സെക്കന്ററി സ്കൂൾ, GJB സ്കൂൾ, അഞ്ചാം പീടിക മാപ്പിള സ്കൂൾ, നജ്മുൽ ഹുദാ മദ്രസ്സ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനമടക്കമുള്ള വാഹനങ്ങൾക്കും അപകടക്കെണി ഒരുക്കി 18 ആം വാർഡ് സ്കൂൾ ബീച്ച് റോഡ്,


കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു ജൽജീവൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്നതിന് വേണ്ടി കുഴിയെടുത്തത്, കൃത്യം ഒരു വർഷം കഴിഞ്ഞിട്ടും  കുഴി എടുത്ത ഭാഗം റീ ടാറിംഗ് നടത്താത്തതാണ് കാൽനട പോലും ദുസ്സഹമായ ഇത്രയും ദയനീയമായ അവസ്ഥയിലേക്ക് എത്താനുള്ള കാരണം,


ഇപ്പോൾ സ്കൂൾ കൂടി തുറന്നതോടെ നിരവധി വിദ്യാർത്ഥികൾക്കാണ് നിസ്സാരമായതും ഗുരുതരമല്ലാത്ത പരിക്കുകൾ പറ്റുന്നത്, ഇനി ഗുരുതമായ അപകടങ്ങൾ സംഭവിച്ചാൽ മാത്രമേ ബന്ധപ്പെട്ടവർ കണ്ണ് തുറക്കുകയുള്ളൂ എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്, നൂറുകണക്കിന് ആളുകൾ ഗതാഗതത്തിന് ഉപയോഗിക്കുന്ന 18 ആം വാർഡിലെ സ്കൂൾ ബീച്ച് റോഡ് എത്രയും വേഗം പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവാദപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് മുസ്‌ലിം ലീഗ് അഞ്ചാം പീടിക ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു, ശാഖാ ഭാരവാഹികളായ  യുസുഫ്, കുന്നുമ്മൽ   മർവാൻ,വിപി. അഷ്‌റഫ്‌, സഫീർ, സമീർ, അർഷാദ്  തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു....

Post a Comment

Previous Post Next Post