NMMS സ്കോളർഷിപ്പിൽ GHSS അഴിയൂരിന് ചരിത്ര നേട്ടം
ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അഴിയൂരിലെ അനുരുദ്ധ് എം, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി സ്കൂളിൻ്റെ അഭിമാന താരമായി. സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് കൂടിയാണ് അനുരുദ്ധ് . അനുരുദ്ധിനോടൊപ്പം പരീക്ഷ എഴുതിയ 7 വിദ്യാർത്ഥികളും NMMS യോഗ്യത നേടി എന്നത് സ്കൂളിന് അഭിമാനാർഹമായ നേട്ടമാണ്.
സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സിനാൻ ടി.പി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയ ഇൻസ്പയർ അവാർഡ് നേടിയതും ഈ വർഷം തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Post a Comment